റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സി.പി.എം മെഡിക്കല്‍ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വസമേകി സി.പി.എം സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. പഴവങ്ങാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തില്‍ റാന്നി റാഫാ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ഇട്ടിയപ്പാറ ബസ് ടെർമിനലലിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എന്‍.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. റാഫാ ആശുപത്രി എം.ഡി ഡോ.മനു എം.വർഗീസ്, സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.കെ സുരേന്ദ്രൻ, അനു ടി.ശാമുവേൽ, മോനായി പുന്നൂസ്, വി.ആർ സദാശിവൻ, കെ.ഉത്തമൻ, ഷിജു ജോർജ്ജ്, ഷേർളി രാജു, ഷൈനി രാജീവ് എന്നിവർ പ്രസംഗിച്ചു.

ആശുപത്രിയിലെ 15 ഡോക്ടർമാരും മറ്റ് പാരാ മെഡിക്കൽ ജീവനക്കാരും പരിശോധനകൾക്ക് നേതൃത്വം നൽകി. പരിശോധനയ്ക്ക് ശേഷം രോഗികൾക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. നൂറുകണക്കിന് രോഗികൾക്കാണ് ക്യാമ്പിൻ്റ പ്രയോജനം ലഭ്യമായത്. പഴവങ്ങാടി പഞ്ചായത്തിലെ കരികുളത്താണ് അടുത്ത ക്യാമ്പ് നടക്കുക. തിങ്കളാഴ്ച റാന്നി പഞ്ചായത്തിലും മെഡിക്കൽ ക്യാമ്പ് നടത്തപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...