Saturday, May 10, 2025 7:17 pm

സിറ്റിംഗ് സീറ്റുകള്‍ പലതും കൈവിടുമോ എന്ന കനത്ത ആശങ്കയില്‍ സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിറ്റിംഗ് സീറ്റുകള്‍ പലതും കൈവിടുമോ എന്ന കനത്ത ആശങ്കയില്‍ സി.പി.എം. ഇതില്‍ പലതും ഉറച്ച കോട്ടകളാണെന്നതാണ് ഏറെ പ്രാധാന്യം. യു.ഡി.എഫ് അനുകൂല സാഹചര്യം ശക്തമായതാണ് ഇത്തരമൊരു ആശങ്കയിലേക്ക് എത്തിച്ചതെന്നാണ് നേതാക്കള്‍ നല്‍കന്ന സൂചന. വോട്ടുകച്ചവടത്തിനൊപ്പം പട്ടികവര്‍ഗ വിഭാഗങ്ങളിലടക്കം തെറ്റിദ്ധാരണയുണ്ടാക്കി വോട്ട് തങ്ങള്‍ക്കനുകൂലമാക്കാനും യു.ഡി.എഫ് വ്യാപക ശ്രമം നടത്തിയെന്നും സി.പി.എം കരുതുന്നു.

നെന്മാറ, നിലമ്പൂര്‍, അടൂര്‍, തൃപ്പൂണിത്തുറ തുടങ്ങിയ സുപ്രധാന സിറ്റിംഗ് സീറ്റുകള്‍ വലത്തോട്ട് ചാഞ്ഞേക്കും എന്ന് സി.പി.എം കണക്കുകൂട്ടുന്നുണ്ട്. ഇതില്‍ നെന്മാറ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയെന്ന് വിശേഷണമുള്ള മണ്ഡലമാണ്. ഇവിടെ വിജയം കൈവിട്ടുപോകില്ലെങ്കിലും നാമമാത്രമായ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പത്തനംതിട്ട ജില്ലയില്‍ ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നില്ല. യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്ത  കോന്നിയിലും ആറന്മുളയിലും വലിയ വിജയ പ്രതീക്ഷയില്ല. മുന്‍ എം.എല്‍.എ അടൂര്‍ പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി മണ്ഡലത്തില്‍ സജീവമായിരുന്നു. ഇത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തി. ആറന്മുളയില്‍ വീണാ ജോര്‍ജ്ജിന് ഓര്‍ത്തഡോക്സ്‌ സഭയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ പ്രാവശ്യം പരസ്യ പിന്തുണയുമായി വന്നവര്‍ ഇത്തവണ നിശബ്ദമായിരുന്നു. റാന്നിയില്‍ ജനകീയനായ രാജു എബ്രഹാമിന് സീറ്റ് നല്‍കാതിരുന്നതും തിരിച്ചടിയാകും. ഇവിടെ കേരളാ കോണ്‍ഗ്രസിന് ശക്തമായ മത്സരം കാഴ്ച്ചവെക്കുവാന്‍ കഴിഞ്ഞിട്ടില്ല. അടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായ ഒരു സഹതാപ തരംഗം അവസാന സമയത്ത് ഉണ്ടായി. നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് എല്‍.ഡി.എഫിന് അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ

0
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക്...

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ...

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു

0
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും...