വീടുകൾ കേന്ദ്രീകരിച്ച് കവർച്ച ; ഒൻപതംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഷാർജ : വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന ഒൻപതംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ പ്രതികളിൽ ഒരു സ്ത്രീയുമുണ്ട്. വീടുകൾ കവർച്ച ചെയ്യാൻ വിദഗ്ധരായ ഇവർ വിവിധ മോഷണക്കേസുകളിൽ പ്രതികളാണ്.

ഇവരിൽ നിന്നും വൻതോതിൽ ആഭരണങ്ങളും വിവിധ രാജ്യങ്ങളുടെ കറൻസികളും 4.15 ലക്ഷം ദിർഹമും പിടിച്ചെടുത്തതായി ഷാർജ സിഐഡി തലവൻ കേണൽ ഉമർ അബുസ്സൗദ് പറഞ്ഞു. ദേശി പൗരൻ രാജ്യത്തിനു പുറത്തു പോയപ്പോൾ വീട്ടിൽ മോഷണം നടന്നെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

മുഖ്യപ്രതിയെ താമസ സ്ഥലത്തു തന്നെ അറസ്റ്റ് ചെയ്തു. പണവും പിടിച്ചെടുത്തതായി കേണൽ ഉമർ പറഞ്ഞു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് മറ്റുള്ളവരും പിടിയിലായത്. പരിസരം നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറകൾ വീടുകളിൽ സ്ഥാപിക്കണമെന്ന് കേണൽ ഉമർ വീട്ടുടമകളെ ഓർമിപ്പിച്ചു. വീടുകളിൽ നിന്ന്‌ യാത്ര പോകുന്നവർ വൻ തുകയും സ്വർണാഭരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...