Wednesday, May 29, 2024 1:23 am

കോവിഡ്​ വ്യാപനം ; സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍​ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന്​ ഗവര്‍ണര്‍ വൈസ്​ ചാന്‍സലര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി. നാളെ മുതല്‍ നടക്കേണ്ട ഓഫ്​ലൈന്‍ പരീക്ഷകള്‍ മാറ്റിവെക്കാനാണ്​ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്​.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ശശി തരൂര്‍ എം.പി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

മലയാളം സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പല പരീക്ഷ സെന്ററുകളും കണ്ടെയ്​ന്‍മെന്റ് ​ സോണുകളിലായതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്​.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

0
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ...

കോട്ടയത്ത് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു ; പെരുമഴയിൽ സംസ്ഥാനത്ത് ഇന്ന്...

0
കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി...

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക്...

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂര്‍ത്തിയായി, ശമ്പള...

0
ദില്ലി: തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും...