എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂര്‍ത്തിയായി, ശമ്പള വർധനവില്‍ ഉള്‍പ്പെടെ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ദില്ലി: തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ശമ്പള വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാബിൻ ക്രൂവിന്റെ അടക്കം താമസം മെച്ചപ്പെട്ട് ഹോട്ടലുകളിലേക്ക് മാറ്റുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. കരാർ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. നിലവിൽ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും ആപ്പിലെ സാങ്കേതിക പ്രശ്നത്തെതുടര്‍ന്നാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് സമ്മതിച്ചു. ജീവനക്കാര്‍ സമരം അവസാനിപ്പിച്ചിട്ടും വിമാനം റദ്ദാക്കുന്നത് തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. നേരത്തെ ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് വിമാനം റദ്ദാക്കിയിരുന്നു. പിന്നീട് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന മാനേജ്മെന്‍റിന്‍റെ ഉറപ്പില്‍ സമരം താല്‍ക്കാലികമായി ജീവനക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...