ആലപ്പുഴ : കെ.എസ്.എഫ്.ഇ മാവേലിക്കര ശാഖയിലെ മോഷണശ്രമത്തിനിടെ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി ഓമനക്കുട്ടനാണ് അറസ്റ്റിലായത്. 2 ദിവസം മുമ്പ് പ്രദേശത്തെ വീടുകളില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എമ്മിന്റെ വിശദീകരണവുമായി എത്തിയത് ഓമനക്കുട്ടനായിരുന്നു.
കെ.എസ്.എഫ്.ഇ മാവേലിക്കര ശാഖ 2ന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന ഓമനക്കുട്ടനെ സ്‌ട്രോംഗ് റൂം തകര്‍ക്കുന്നതിനിടെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. മുമ്പ് തേങ്ങാമോഷണത്തിന് ഓമനക്കുട്ടന്‍ പിടിയിലായിരുന്നെങ്കിലും പരാതിക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കേസെടുത്തിരുന്നില്ല.