കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയത് സി.പി.എം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയത് സി.പി.എം ആണെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ്സ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ചന്ത മൈതാനിയിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിനു രൂപയുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കോന്നി റീജണൽ സഹകരണ ബാങ്ക്. സഹകരണ പ്രസ്ഥാനത്തെ വിശ്വസിച്ചുകൊണ്ട് പണം നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ പലിശയുമില്ല മുതലുമില്ലാത്ത അവസ്ഥയാണ്.

കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ് കോന്നി റീജണൽ സഹകരണ ബാങ്ക്. നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കിലാണ്. ബാങ്കിനു മുമ്പില്‍ ഒരു നിക്ഷേപകന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടും തികഞ്ഞ ലാഘവത്തോടെയാണ് സി.പി.എം ഭരണസമിതി ഇതിനെ കാണുന്നതെന്നും നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി കോൺഗ്രസ്സ് സേവാദൾ ശക്തമായ സമരങ്ങള്‍ക്ക് നേത്രുത്വം നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

സേവാദൾ ജില്ല പ്രസിഡന്റ് ശ്യാം എസ് കോന്നി, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി തോമസ്, ജില്ല സെക്രട്ടറി ഷിജു അറപ്പുരയിൽ എന്നിവർ ഉപവാസമിരുന്നു. റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ദീനാമ്മ റോയി, ആർ ദേവകുമാർ, എസ് സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, ജി ശ്രീകുമാർ, എം പി അമ്പിളി, സി. വി ശാന്തകുമാർ, ജോർജ് വർഗ്ഗീസ്, സുലേഖ വി നായർ, സൗദ റഹിം, പ്രിയ എസ് തമ്പി, നൗഷാദ് മുളന്തറ, ജോളി ഡാനിയൽ, ഡയസി പി എസ്, ജോഷ്വാ കൂടൽ, ലാലു സി.കെ, റോജി ഏബ്രഹാം, ഐവാൻ വകയാർ, അനി, സാബു തോമസ്, സുജാത മോഹൻ, സണ്ണി തോമസ്, പ്രകാശ് പേരങ്ങാട്ട്, സുമതി രമണൻ, തോമസ് കാലായിൽ തുടങ്ങിയവർ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...