നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഎം. സംഘടനാ കാര്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നാണ് നിർദേശം. ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ ലഭിച്ച വോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കണം. തെരഞ്ഞെടുപ്പിന് മുമ്പായി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ യോഗം വിളിച്ചിരുന്നോ ? കുടുംബശ്രീ അംഗങ്ങൾ പ്രവർത്തനങ്ങളിൽ പങ്കാളികളാണോ? ന്യൂനപക്ഷങ്ങൾ എത്രത്തോളം തെരഞ്ഞെടുപ്പിൽ ഒപ്പം നിന്നു തുടങ്ങിയ ചോദ്യങ്ങളാണ് സർക്കുലറിലുള്ളത്.  34 ചോദ്യങ്ങളാണ് സർക്കുലറിലുള്ളത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ ഓരോ ലോക്കൽ കമ്മിറ്റിക്ക് കീഴിലും ലഭിച്ച വോട്ടുകൾ വിശദമായി പരിശോധനക്ക് വിധേയമാക്കണമെന്ന് നിർദേശമുണ്ട്. വിവരങ്ങൾ ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷം ഏരിയ സെന്ററുകൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്.

സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് 34 ചോദ്യങ്ങളുള്ള സർക്കുലറുകൾ ലോക്കൽ കമ്മിറ്റികൾക്ക് അയച്ചിരിക്കുന്നത്. ഓരോ ലോക്കൽ പരിധിയിലേയും ബിജെപിയുടെ വളർച്ചയെ കുറച്ചും ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും നിർദേശമുണ്ട്. സ്‌ക്വാഡ് പ്രവർത്തനങ്ങളിൽ നിർദേശങ്ങൾക്ക് അനുസരിച്ച് നടന്നോ തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകൾ പിഴച്ചത് എന്തുകൊണ്ട് ? സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനം എങ്ങനെ ഉണ്ടായിരുന്നു ? പഠന സ്‌കൂളുകൾ ഏരിയ തലത്തിൽ നടക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളും ലോക്കൽ കമ്മിറ്റികൾക്ക് അയച്ച സർക്കുലറിലുണ്ട്. എസ്‌ഐആറിന് ശേഷം കൂട്ടിച്ചേർത്ത വോട്ടർമാരുടെ രാഷ്ട്രീയ ആഭിമുഖ്യവും ചോദ്യാവലിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...