പഴയങ്ങാടിയിൽ വിശദീകരണ യോഗവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പോലീസിനെതിരെ സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ്. പഴയങ്ങാടിയിൽ കരിങ്കൊടി പ്രതിഷേധക്കാർക്ക് മർദനമേറ്റതിൽ ഉത്തരവാദിത്തം പോലീസിനെന്നാണ് വിനോദ് തുറന്നടിച്ചത്. പോലീസിന് കാര്യശേഷിയില്ലാത്തതുകൊണ്ടാണ് പഴയങ്ങാടിയിൽ പ്രശ്നങ്ങളുണ്ടായത്. സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ അല്ല അതിന്‍റെ ഉത്തരവാദിത്തം. അപകടമുണ്ടാക്കാൻ കോൺഗ്രസ് ശ്രമമമുണ്ടെന്ന് പോലീസിനെ സിപിഎം അറിയിച്ചിരുന്നു. എന്നാൽ പോലീസ് ചെയ്യേണ്ടത് ചെയ്തില്ലെന്ന് സിപിഎം നേതാവ് പറഞ്ഞു. പയ്യന്നൂർ ഡിവൈഎസ്പിക്കും പഴയങ്ങാടി പോലീസിനും എതിരെയാണ് വിമര്‍ശനം. അറസ്റ്റിലായവർക്ക് സിപിഎം സ്വീകരണം നൽകിയത് തെറ്റ് ചെയ്തില്ലെന്ന ബോധ്യം കൊണ്ടാണ്. ഔചിത്യത്തോടെയുള്ള ഇടപെടൽ നടത്തിയതുകൊണ്ടാണ് സ്വീകരണം നൽകിയതെന്നും വിനോദ് പറഞ്ഞു. സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വിമർശനം.

കണ്ണൂർ പഴയങ്ങാടിയിൽ നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായിരുന്നത്. പഴയങ്ങാടിയിലേത് മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മാതൃകാ ജീവൻ രക്ഷാ പ്രവർത്തനമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടേത് പരസ്യമായ കലാപ ആഹ്വാനമാണെന്നാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതി. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പക്ഷേ മന്ത്രിമാർ ന്യായീകരിച്ചു. ട്രോൾ സ്വഭാവത്തിലെന്ന് എം ബി രാജേഷ്, രക്ഷിച്ചില്ലായിരുന്നെങ്കിൽ പ്രചാരവേല വേറെയായേനെ എന്ന് പി.രാജീവ്. തമാശ മന്ത്രിസഭയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...