കെ.സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ ; പ്രകോപന പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പ്രകോപന പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. കെ.സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷയാണ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ സിപിഎമ്മിന് താത്പര്യമില്ലാത്തതുകൊണ്ടാണെന്നും വര്‍ഗീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ചെറുതോണിയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. സിപിഎമ്മിന്റെ ശക്തി എന്തെന്ന് സുധാകരന് അറിയാവുന്നതാണെന്നും വര്‍ഗീസ് പറഞ്ഞു.എം എം മണിയടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ സാക്ഷനിര്‍ത്തിയായിരുന്നു വര്‍ഗീസിന്റെ പ്രസംഗം.

കഴിഞ്ഞ ദിവസം ഏതാനും പേര്‍ കോണ്‍ഗ്രസുവിട്ട് സിപിഎമ്മില്‍ ചേരുകയും ജില്ലയില്‍ ചില തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം സിപിഎം പിടിക്കുകയും ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പൊതുയോഗം നടത്തിയിരുന്നു. ഇതില്‍ സിപിഎമ്മിനെ രൂക്ഷമായി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് ഒരു മറുപടിയായിട്ടായിരുന്നു സിപിഎം പൊതുയോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വന്ദേമാതരം’ സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി

0
ന്യൂഡൽഹി : ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത്...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...