പ​ത്ത​നം​തി​ട്ട​യി​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ ചേ​രി​പ്പോ​ര്​ ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ ചേ​രി​പ്പോ​ര്​ ശക്തമാകുന്നു. ഇ​പ്പോ​ള്‍ ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ര്​​ രൂ​ക്ഷ​മാ​യ​ത്. പ​ത്ത​നം​തി​ട്ട നോ​ര്‍​ത്ത്, സൗ​ത്ത് എ​ന്നി​ങ്ങ​നെ ലോ​ക്ക​ല്‍ ക​മ്മി​റ്റി വി​ഭ​ജി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്.

ചി​ല നേ​താ​ക്ക​ളു​ടെ ഇ​ഷ്​​ട​ക്കാരെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ് ഒ​രു​വിഭാഗത്തി​ന്റെ  വി​മ​ര്‍​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. അ​ര്‍​ഹ​രാ​യ പ​ല​രെ​യും കമ്മിറ്റിയില്‍ നിന്നും ത​ഴ​ഞ്ഞ​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും പ​രാ​തി നല്‍കിയിട്ടുണ്ട്. പാ​ര്‍​ട്ടി​യെ വ​ര്‍​ഗീ​യ ചേ​രി​യി​ല്‍ ത​ള​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി വി​ഭ​ജി​ക്കു​ന്ന​തെ​ന്നാ​ണ് ആരോപണം. എ​ന്നാ​ല്‍ അം​ഗ​സം​ഖ്യ കൂ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ഭ​ജി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് നേതാ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

അം​ഗ​സം​ഖ്യ കൂ​ടു​ത​ലു​ള്ള സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളും ഇ​ത്ത​ര​ത്തി​ല്‍ വിഭജിച്ചതായും അ​വ​ര്‍ പ​റ​യു​ന്നു. ടൗ​ണ്‍ ക​മ്മി​റ്റി വി​ഭ​ജി​ക്കാ​ന്‍ ജി​ല്ല ക​മ്മി​റ്റി ഒ​രു​വ​ര്‍​ഷം മു​മ്പ് തീരുമാനമെടുത്തതാ​ണ്. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ത് നീ​ണ്ടു​പോ​യി. മൊ​ത്തം 19 ബ്രാ​ഞ്ചു​ക​ളാ​ണ് ടൗ​ണ്‍ കമ്മിറ്റി​യു​ടെ കീ​ഴി​ലു​ള്ള​ത്. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി 260ഓ​ളം പാ​ര്‍​ട്ടി മെം​ബ​ര്‍​മാ​രു​മു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും നി​ര്‍​ജീ​വ​മാണെന്നും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ ഉ​ട​നെ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പ് മു​ത​ലാ​ണ് സി.​പി.​എ​മ്മി​നു​ള്ളി​ല്‍ അ​ഭി​പ്രാ​യ​ഭിന്ന​ത ഉ​ട​ലെ​ടു​ത്ത​ത്.

നഗരസഭ പ​ത്താം വാ​ര്‍​ഡി​ല്‍ എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്. വാ​ര്‍​ഡി​ല്‍ എ​ല്‍.​ഡി.​എ​ഫി​ലെ സി.​പി.​ഐ സ്ഥാ​നാ​ര്‍​ഥി മൂ​ന്നാം​സ്ഥാ​ന​ത്ത് പോ​യ​ത് സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. മ​റ്റു​ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ചി​ല നേ​താ​ക്ക​ള്‍ ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​താ​യും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ എ​സ്.​ഡി.​പി.​ഐ​യു​ടെ ര​ഹ​സ്യ​പി​ന്തു​ണ​യോ​ടെ എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണ​ത്തിേ​ല​റി​യ​തും ഒ​രു വി​ഭാ​ഗ​ത്തിന്റെ  പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി. സി.​പി.​ഐ​യും പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...