പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ജനപ്രതിനിധികൾ തുടർച്ചയായി പാർട്ടി വിപ്പ് ലംഘിക്കുന്നതിന്റെ ഞെട്ടലില്‍ സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ജനപ്രതിനിധികൾ തുടർച്ചയായി പാർട്ടി വിപ്പ് ലംഘിക്കുന്നതിന്റെ ഞെട്ടലിലാണു സിപിഎം നേതൃത്വം. സമീപകാലത്തു തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഭരണം നഷ്ടമായതും ഇത്തരത്തിൽ കൂട്ട വിപ്പ് ലംഘനത്തിലൂടെ ആയിരുന്നു. ഇവരെ പാർട്ടിയിൽ നിന്നു പുറത്താ ക്കിയെങ്കിലും പാർട്ടി അച്ചടക്കം ജനപ്രതിനിധികളിൽ പോലും നിലനിർത്താൻ കഴിയുന്നില്ലെന്ന വിമർശനം ശക്തമാണ്. അയിരൂർ പഞ്ചായത്തിൽ വാർഡംഗം സ്ഥാനം രാജിവെച്ചതും സ്റ്റാൻഡിങ് കമ്മിറ്റി സ്‌ഥാനത്തേക്കു ബിജെപി അംഗം തിരഞ്ഞെടുക്കപ്പെട്ടതും സിപിഎമ്മിനു തിരിച്ചടിയായി.

അയിരൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മറ്റിയംഗവുമായിരുന്ന ശ്രീജാ വിമൽ രാജിവെച്ച 16-ാം വാർഡ് കോയിപ്രം ബ്ലോക്കിൽ ഇപ്പോൾ വിപ്പ് ലംഘിച്ച ജെസിയുടെ ഇടയ്ക്കാട് ഡിവിഷനിലാണ്. ശ്രീജ രാജിവെച്ച ഒഴിവിൽ 24ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കും. കോയിപ്രം ബ്ലോക്കിലെ ഭരണ നഷ്ടം കൂടിയാകുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന വർഷം സിപിഎം കൂടുതൽ സമ്മർദ്ദത്തിലാവുകയാണ്. മുന്നണിയായി ഭരിക്കുന്ന സമയത്തെ പോലെ സ്ഥാനങ്ങൾ വീതം വെക്കുന്ന പ്രവണത കേഡർ പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബല മാകുന്നെന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേതൻ കൊലപാതകം : സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

0
പുണെ : വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി...

മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

0
ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം...

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം : സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്....

വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ

0
കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി...