ജലീലിന്റെ രാജി : സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് മന്ത്രി സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമാവുന്നു. മുമ്പ് ഇ.പി.ജയരാജന് നല്‍കാത്ത ആനുകൂല്യം ഇപ്പോള്‍ ജലീലിന് നല്‍കുന്നതെന്തിനെന്ന് ചോദിച്ച്‌ ഒരു വിഭാഗം രംഗത്തുണ്ട്. ജലീലിനെതിരെ പരോക്ഷമായി മന്ത്രി ജി. സുധാകരന്‍ ഉന്നയിച്ച വിമര്‍ശനത്തെ പിന്തുയ്ക്കുകയാണ് തോമസ് ഐസക്കും മേഴ്‌സിക്കുട്ടിയമ്മയും കെ.കെ.ശൈലജയും സി.രവീന്ദ്രനാഥും.

അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീലിനെതിരെ ജി.സുധാകരനും മന്ത്രിമാരും അമര്‍ഷത്തിലേക്ക് എത്തിയത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് ജി. സുധാകരന്‍ ആലപ്പുഴയില്‍ പ്രതികരിച്ചത്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി.ജയരാജനെ രാജി വയ്പ്പിച്ചു. എന്നാല്‍ ജലീലിനെതിരെ ബന്ധു നിയമനം മുതല്‍ പ്രോട്ടോകോള്‍ ലംഘനവും ഖുറാന്റെ മറവിലുള്ള ആരോപണങ്ങളും ഉയര്‍ന്നു.

എന്‍ഫോഴസ്‌മെന്റ് ചരിത്രത്തിലാദ്യമായി കേരള മന്ത്രിയെ ചോദ്യം ചെയ്യുന്ന ഘട്ടം വരെയെത്തി. ചോദ്യം ചെയ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗത്തെയാണ് എന്നത് ഗൗരവകരമായി പാര്‍ട്ടി കാണണം എന്നാണ് സുധാകരപക്ഷത്തിന്റെ ആവശ്യം. പാര്‍ട്ടി സെക്രട്ടേറിയേറ്റ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കമെന്നും ജലീലിന്റെ രാജിവാങ്ങണെമെന്നുള്ള നിലപാടിലാണ് അവര്‍.

എന്നാല്‍ എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍ തുടങ്ങിയവര്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ്. സിപിഐ മന്തിമാര്‍ക്കും ജലീലിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ട്. ആരോപണം ഉയര്‍ന്ന ഉടന്‍ മന്ത്രിമാരെ രാജി വപ്പിച്ച എന്‍സിപിയും എല്‍ഡിഎഫില്‍ എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...