സ്വപ്നയ്ക്കും കെ.ടി.റമീസിനും ഒരേസമയം ചികിത്സ ; ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വീണ്ടും മെഡി.കോളജ് ആശുപത്രിയിലാക്കി. നെഞ്ചുവേദനയും ഛര്‍ദിയുമുണ്ടായെന്നറിയിച്ചതിനെ തുടര്‍ന്നാണിത്. വനിതാസെല്ലിലെ 16 -ാം നമ്പര്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരുപ്രതി റമീസിനേയും പരിശോധനയ്ക്കു കൊണ്ടുവന്നു. വയറുവേദനയെ തുടര്‍ന്നാണിത്.
ഈയിടെ സ്വപ്നയ്ക്ക് അമിത ഉല്‍ക്കണ്ഠ മൂലം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറുദിവസത്തെ വിശദനിരീക്ഷണത്തിനു ശേഷം ശനിയാഴ്ച്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് പ്രത്യേക മെഡി.ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റി.

ഇന്നലെ വൈകീട്ട് സ്വപ്ന വീണ്ടും ചികിത്സ തേടുകയായിരുന്നു. കനത്ത പോലീസ് കാവലില്‍ സുരക്ഷയൊരുക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് പരിശോധനയും നടത്തി. ഡോക്ടര്‍മാര്‍ ഛര്‍ദിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മരുന്നു നല്‍കി. ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ 16 -ാ0 വാര്‍ഡിലെ വനിത ജയില്‍ സെല്ലിലേക്ക് മാറ്റി. ഇന്നു രാവിലെ കാര്‍ഡിയോളജി, സര്‍ജറി, മെഡിസിന്‍ പള്‍മണോളജി, ഗ്യാസ്‌ട്രോളജി, സൈക്യാട്രി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കും. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍നടപടികളെടുക്കും. കേസിലെ കൂട്ടുപ്രതി റമീസിനെ അത്യാഹിത വിഭാഗത്തിലാക്കി. ഇയാള്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്തു. വയറുവേദനയുടെ ലക്ഷണം കാര്യമായി പ്രകടമല്ലെന്നാണ് സൂചന. നേരത്തെ സ്വപ്ന കിടന്നിരുന്ന സെല്ലില്‍ നഴ്‌സുമാര്‍ക്കു മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിയതു വന്‍ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇതുപയോഗിച്ച് സ്വപ്ന ആരെയോ ബന്ധപ്പെട്ടിരുന്നുവെന്നാണ് പരാതിയുണ്ടായത്. ഇക്കുറി സുരക്ഷ കര്‍ക്കശമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...