അലന്‍, താഹ കേസില്‍ പാര്‍ട്ടിക്ക് വീഴ്ച്ചയില്ല ; ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസിലെ അലന്‍ ശുഹൈബും താഹാ ഫസലും മാവോവാദി ബന്ധമുള്ളവര്‍ തന്നെയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. പാര്‍ട്ടി അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതാണെന്നും ഇത് പരമമായ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോവാദികളുടെ സ്വാധീന വലയത്തില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നതായും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. അലന്റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയില്‍ പൊലീസിന് വീഴ്ച്ച വന്നിട്ടില്ല. ജില്ലാ സമ്മേളനത്തില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ന്യായമായ ആവശ്യം പോലും പോലീസ് തള്ളുകയാണെന്ന് പ്രതിനിധികള്‍ പറഞ്ഞു. കേസുകളില്‍ ദേശീയ നയമല്ല കേരളത്തിലേത്. അലനും താഹയും ഉള്‍പ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്ത് തെളിവാണുള്ളതെന്നും കോഴിക്കോട് നഗരത്തില്‍ നിന്നുള്ള പ്രതിനിധി ചോദിച്ചു. കെ റെയില്‍ വിഷയത്തില്‍ വ്യക്തത വേണമെന്നും വിമര്‍ശനമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...