സി.പി.എം നേതാക്കളും പാർട്ടിയും സ്ത്രീ പീഡകരെയും കൊലപാതകികളേയും സംരക്ഷിക്കുന്നു ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീ പീഡകരേയും കൊലപാതകികളേയും സംരക്ഷിക്കുന്ന സമീപനമാണ് എല്ലാ കാലത്തും സി.പി.എം പാർട്ടിയും നേതാക്കളും സ്വീകരിച്ചിട്ടുള്ളതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വണ്ടിപെരിയാറിൽ ആറ് വയസുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിക്ക് രക്ഷപെടുവാൻ സാഹചര്യം ഒരുക്കിയ പോലീസ്, പ്രോസിക്യൂഷൻ, സർക്കാർ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുന്നവരുടെ പ്രവൃത്തി സ്‌ത്രീ വിരുദ്ധതയാണെന്നതിന് സമീപകാല സംഭവങ്ങളിലെ സി.പി.എംന്റെയും സർക്കാരിന്റെയും നിലപാടുകളും പ്രവർത്തനങ്ങളും തെളിവാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. സ്ത്രീ പീഡകരും ക്രിമിനലുകളുമായ ഗുണ്ടകളും മാഫിയകളും സംസ്ഥാന ഭരണത്തിൽ അഴിഞ്ഞാടിക്കൊണ്ടിരികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, എം.സി ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണം മണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം, ശശീധരൻ നായർ പാറയരുകിൽ, സിനി ലാൽ ആലു നിൽക്കുന്നതിൽ, ശ്രീകുമാർ ചെറിയത്ത്, സുനിൽകുമാർ ആദി, വിത്സൺ പരുത്തിയാനി, സുനോജ് മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...