മുഖ്യമന്ത്രി ഭീരുത്വത്തിന്റെ പര്യായം ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കരിങ്കൊടി പ്രതിഷേധങ്ങളെപ്പോലും ഭയപ്പെടുന്ന ഭീതത്വത്തിന്റെ പര്യായമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അതുകൊണ്ടാണ് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പോലീസിനെയും സി.പി.എം ഗുണ്ടകളേയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നവകേരളാ സദസ്സിനായി മുഖ്യമന്ത്രി എത്തിച്ചേർന്ന ദിവസം യാതൊരു പ്രകോപനവും ഇല്ലാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഹാസ് പത്തനംതിട്ടയേയും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ നിന്നും കരുതൽ തടങ്കൽ എന്ന പേരിൽ അറസ്‌റ്റ് ചെയ്യുകയും സമാധാനപരമായി പ്രതിഷേധിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ എം. ജി കണ്ണൻ, വിജയ് ഇന്ദുചൂഡൻ, സാംജി ഇടമുറി മറ്റ് പ്രവർത്തകർ എന്നി രെ പോലീസും സി.പി.എം ക്രിമിനലുകളും ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഡിസംബർ 2O – ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറവും പറഞ്ഞു. അധികാരത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ചും സർക്കാർ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, കുടുംബശ്രീ, ആശ, അംഗൻവാടി വർക്കർമാർ എന്നിവരെ നിർബദ്ധിച്ചും ഭീഷണിപ്പെടുത്തിയും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ്സ് പൊതുജന പങ്കാളിത്തമില്ലാത്തതും ജില്ലയുടെ വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾക്കും യാതൊരു സംഭാവനയും നല്കാത്ത പ്രയോജനരഹിതമായ പാഴ് വേലയുമായിരുന്നു എന്ന് ഡി.സി.സി നേതാക്കൾ പറഞ്ഞു. കോൺഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി വിരുദ്ധരും അഴിമതിക്കാരുമായവരെ ചേർത്തുപിടിക്കാനാണോ പത്തനംതിട്ടയിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...