നവകേരളസദസ്സ് : ഗജവീരന്മാരുടെ നാടിന്റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ജനനായകന്മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരളസദസ്സ് യാത്രയില്‍ ജനസാഗരമായി അണിചേര്‍ന്ന് കോന്നി മണ്ഡലം. ഗജവീരന്മാരുടെ പ്രൗഢിയോടെ കോന്നി മണ്ഡലം നവകേരളസദസിനെ വരവേറ്റു. കനത്ത മഴയുടെ പശ്ചാത്തലത്തിലും ജനബാഹുല്യമായിരുന്നു കോന്നി മണ്ഡലത്തില്‍. മുത്തുക്കുടകളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് കോന്നി മണ്ഡലം മന്ത്രിസഭയെ എതിരേറ്റത്. വേദിയിലേക്ക് ആദ്യമെത്തിയത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, പുരാവസ്തു – തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരായിരുന്നു.

നിമിഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം സദസ് നടക്കുന്ന കെഎസ്ആര്‍ടിസി മൈതാനത്തേക്ക് എത്തിയപ്പോള്‍ ജനങ്ങളുടെ ആവേശം ഇരട്ടിയായി. കരഘോഷങ്ങളും ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് കോന്നി മണ്ഡലം മുഖ്യമന്ത്രിയെ വേദിയിലേക്ക് എതിരേറ്റത്. ഗജവീരന്‍മാരുടെ നാട്ടിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗജരൂപം നല്‍കിയാണ് സ്വാഗതം ചെയ്തത്.
നവകേരള സദസിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പോലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...