Friday, May 3, 2024 8:32 am

സി.പി.എം നേതാക്കള്‍ അവസരവാദത്തിന്‍റെ അപ്പോസ്തലര്‍ : അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമയാസമയങ്ങളില്‍ അഭിപ്രായം മാറ്റുകയും ബി.ജെ.പിയുമായി തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിന്‍റെ അപ്പോസ്തലന്മാരാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി മലയാലപ്പുഴ മുക്കുഴിയില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സംഘപരിവാര്‍ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തിന്‍റെ ഭരണഘടനാ സംവിധാനങ്ങളും മതേതരത്വവും തകര്‍ത്ത് ജനങ്ങളെ വിഭജിക്കുവാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും പഴകുളം മധു പറഞ്ഞു.

ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. നേതാക്കളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എലിസബത്ത് അബു, യോഹന്നാന്‍ ശങ്കരത്തില്‍, ജെയിംസ് കീക്കരിക്കാട്ട്, ദിലീപ് കുമാര്‍ പൊതീപ്പാട്, വി.സി ഗോപിനാഥപിള്ള, ഇ.കെ സത്യവൃതന്‍, അനില്‍ ശാസ്ത്രമണ്ണില്‍, ബിജിലാല്‍ ആലനില്‍ക്കുന്നതില്‍, പ്രമോദ് താന്നിമൂട്ടില്‍, ശശിധരന്‍ നായര്‍ പാറയരുവില്‍, മീരാന്‍ വടക്കുറം, സിനിലാല്‍ ആലുനില്‍ക്കുന്നതില്‍, സുധീഷ് സി.പി, വിപിന്‍ ബേബി, പ്രസന്നന്‍ മുക്കുഴി, ബിജുമോന്‍ തോട്ടം, കേണല്‍ മാത്യു, അഡ്വക്കറ്റ് തോമസ് .വി കല്ലുങ്കത്തറ, ജോബിന്‍ തോമസ്, ബിന്ദു ബിനു, ശ്രീകുമാര്‍ ചെറിയത്ത്, രാഹുല്‍ മുണ്ടക്കല്‍, ജലീനാ മീരാന്‍ എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ പ്രവര്‍ത്തക സൂസന്‍ തോമസിനെ കുടുംബ സംഗമത്തില്‍ ആദരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ; പിന്നാലെ അമ്മയും...

0
മുംബൈ: മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ചത് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന്...

പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും ; സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ...

തൊഴിലാളിക്യാമ്പ് സന്ദർശിച്ച് യു.എ.ഇ. മന്ത്രി

0
അബുദാബി: ലോക തൊഴിലാളി ദിനത്തിൽ എമിറേറ്റിലെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് മാനവവിഭവശേഷി...

സസ്‌പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് ; രാഹുൽ റായിബറേലിയിൽ ; അമേഠിയിൽ കെ.എൽ ശർമ

0
ന്യൂഡൽഹി: സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക...