ഇന്ത്യ മുന്നണിയുടേത് അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണം : സി.പി ജോണ്‍

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : ഇന്ത്യയിലെ ജനങ്ങളുടെ തൊഴില്‍, പാര്‍പ്പിടം, വിവരങ്ങള്‍ അറിയുവാനുള്ള അവകാശം എന്നിവ ഉള്‍പ്പെടെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യ മുന്നണിയെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍ പ്രസ്താവിച്ചു. ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ ചവിട്ടി മെതിച്ച് വര്‍ഗീയ വിഭജനം നടത്തുന്ന ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ വൈകൃതമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സംവാദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലൂടെ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ മരണമണി മുഴക്കിയതായി അദ്ദേഹം പറഞ്ഞു. ഇതിന് കാരണക്കാരനായ ധനകാര്യ മന്ത്രിയുടെ പരാജയം ഉറപ്പാക്കേണ്ടത് വരുംതലമുറയ്ക്ക് വേണ്ടി പത്തനംതിട്ട പാര്‍ലമെന്‍റിലെ വോട്ടര്‍മാര്‍ ഏറ്റെടുക്കേണ്ട കര്‍മ്മമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 20 സീറ്റുകളില്‍ യു.ഡി.എഫ് മുന്നേറുമെന്നും ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മോഡറേറ്റര്‍ ആയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, എ. ഷംസുദ്ദീന്‍, അഡ്വ. കെ.എസ്.ശിവകുമാര്‍, തങ്കമ്മ രാജന്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, സജി കൊട്ടയ്ക്കാട്, അനില്‍ തോമസ്, സിന്ധു അനില്‍ എംസി ഷെരീഫ്, ഷാം കുരുവിള, കെ. ജാസിംകുട്ടി, എലിസബത്ത് അബു, രജനി പ്രദീപ്, റോജി പോള്‍ദാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ചകളില്‍ പ്രൊഫ. ജി ജോണ്‍,ശ്യാം.എസ്. കോന്നി, അജിത് മണ്ണില്‍, പെരുമ്പുളിക്കല്‍ ജ്യേതിഷ്കുമാര്‍, മഞ്ജു വിശ്വനാഥ്, ലാലി ജോണ്‍, ഗീതാ ചന്ദ്രന്‍, സുധാ നായര്‍, റെനീസ് മുഹമ്മദ്, ഷാജി കുളനട എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...