സിപിഎം നേതാവിന്റെ പ്രകോപന പ്രസംഗം ; പത്തനംതിട്ടയിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ച് വനപാലകരുടെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎം നേതാവിന്റെ പ്രകോപന പ്രസംഗത്തിന് പിന്നാലെ പത്തനംതിട്ടയിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ച് വനപാലകരുടെ വ്യാപക പ്രതിഷേധം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘടന ഡിഎഫ്ഒയ്ക്ക് കത്ത് സമർപ്പിച്ചു. വനപാലകരുടെ കൈ വെട്ടിയെടുക്കുമെന്ന് തണ്ണിത്തോട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദിന്റേതായിരുന്നു ഭീഷണി. വനഭൂമിയിൽ കൊടിമരം നാട്ടിയതിൽ വനപാലകർ കേസെടുത്തതായിരുന്നു പ്രകോപനം. ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും, പോലീസുരക്ഷ ഒരുക്കണമെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള സ്ഥാപനങ്ങൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഡി എഫ്ഒക്ക് കത്ത് നൽകിയത്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം. കൊച്ചുകോയിക്കലിൽ മരം മുറി അന്വേഷിക്കാൻ പോയ വനിത ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കത്തിൽ പറയുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ...

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...