തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സിപിഎം നേതൃത്വം ; പാലക്കാട് ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐയുടെ രൂക്ഷവിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സിപിഎം നേതൃത്വമെന്ന് ഡിവൈഎഫ്‌ഐ. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐ വിമര്‍ശനം ഉയര്‍ത്തിയത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയുമാണ് വിമര്‍ശനം. പിണറായിയുടെ പല പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്നും ബന്ധുക്കളെ സ്ഥാനാര്‍ത്ഥികളാക്കുന്ന പ്രവണത നേതാക്കള്‍ ഒഴിവാക്കണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. യുഡിഎഫ് യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി. എന്നാല്‍ എല്‍ഡിഎഫില്‍ അതുണ്ടായില്ല. മട്ടന്നൂരില്‍ വി.കെ സനോജിന് ഭൂരിപക്ഷം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐയെ സിപിഎം ബി ടീമാക്കിയെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഡിവൈഎഫ്‌ഐയെ കൈപ്പിടിയിലൊതുക്കുന്നുവെന്നും വിമര്‍ശനമുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായപ്പോള്‍ ഡിവൈഎഫ്‌ഐയെ കുറ്റപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് ശരിയായില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. കൂടാതെ പാലക്കാട് ജില്ലയില്‍ ഡിവൈഎഫ്‌ഐ അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായും ജില്ലാ നേതൃത്വം നിര്‍ജീവമാണെന്നും നേതാക്കള്‍ ചൂണ്ടിക്കട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ

0
അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം...

തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു

0
തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്കൂൾ...

കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു

0
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ...

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ...