ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകൾക്ക് നിയന്ത്രണം. ഓപ്പറേഷന്‍ തിയേറ്റര്‍ ഭാഗികമായി അടയ്ക്കുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിൽ അറ്റകുറ്റപ്പണികള്‍ നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ തിയേറ്റര്‍ ഭാഗികമായി അടയ്ക്കുന്നത്. ആയതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട രോഗികളെ എറണാകുളത്തേക്കും കോട്ടയത്തേക്കും മാറ്റേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും പഴയ കെട്ടിടത്തിലാണ്.

പുതിയ കെട്ടിടത്തിലെ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. പാനലിംഗ് ജോലികള്‍, വയറിംഗ്, ഓക്‌സിജന്‍ കണക്ഷന്‍ എന്നിവ പൂര്‍ത്തിയായില്ലെന്നാണ് റിപ്പോര്‍ട്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി 5 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തന രഹിതമായി തുടരുകയാണ് പുതിയ ഓപ്പറേഷൻ തിയേറ്റര്‍. പുതിയ ആശുപത്രി കെട്ടിടത്തിൽ ഓപ്പറേഷന്‍ തിയേറ്റർ ഉണ്ടെങ്കിലും അതിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ബ്ലോക്ക് നമ്പര്‍ 2 ഇപ്പോഴും വൈദ്യുതി ഉള്‍പ്പടെയുള്ള പ്രാഥമിക ആവശ്യങ്ങളില്ലാതെ അനാഥമായി കിടക്കുന്ന സ്ഥിതിയാണുള്ളതെന്നും ആശുപത്രി സുപ്രണ്ട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...