ജയശങ്കറെയും ശ്രീജിത്ത് പണിക്കരെയും ചര്‍ച്ചകളില്‍ വിളിക്കേണ്ട : മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പിണറായി സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ അധികവും കമ്യൂണിസ്റ്റ് നിയന്ത്രണത്തിലായതോടെ ടെലിവിഷന്‍ ചാനലുകളില്‍ ആരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം.

സിപിഎം സ്വന്തമായി നടത്തുന്ന ടിവി ചാനലുകള്‍ക്ക് പുറമേ ആറ് പ്രധാന ചാനലുകള്‍കൂടി സിപിഎം സിന്‍ഡിക്കേറ്റിലായി. ചില മാധ്യമങ്ങളുടെ തലവന്മാരെ പോലും പാര്‍ട്ടി നിശ്ചയിക്കുന്നു. അതിനു പുറമേയാണ് ചര്‍ച്ചയില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത്. സിപിഎമ്മിനെ രാഷ്ട്രീയമായും സിപിഎം നേതാക്കളില്‍ പ്രമുഖരെ നിലപാടിന്റെ പേരിലും രൂക്ഷമായി വിമര്‍ശിക്കുന്ന ശ്രീജിത് പണിക്കര്‍, എ. ജയങ്കര്‍ എന്നിവരെ ഒരു ചാനല്‍ ചര്‍ച്ചയിലും കാണാന്‍ ഇടവരാത്ത തരത്തിലാണ് സിപിഎം വിലക്ക്.

നേര്‍ക്കുനേര്‍ വസ്തുതകളും യുക്തിയും നിരത്തി വാദിക്കുന്ന വരെ സിപിഎം നേതാക്കള്‍ക്ക് ഭയമാണ്. അത്തരക്കാര്‍ ചര്‍ച്ചകളില്‍ ചിലപാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ടാക്കിയ പരിക്ക് വലുതാണ്. ഇവരുണ്ടെങ്കില്‍ ചര്‍ച്ചയ്ക് വരില്ലെന്ന് നിലപാട് ചാനലുകളെ അറിയിച്ചിരുന്ന ഘട്ടം കഴിഞ്ഞ്, ഉന്നയിക്കുന്ന ആളുകളെ വിളിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ടെന്ന് ചില വാര്‍ത്താ ചാനലുകളിലെ പ്രമുഖ അവതാരകര്‍ പറയുന്നു. പാര്‍ട്ടിയുടെ വിലക്കിനെ മറികടക്കാന്‍ ചാനല്‍ തലപ്പത്തുള്ളവര്‍ തയ്യാറല്ലെന്നും അവര്‍ വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...