കരുവന്നൂരിൽ സിപിഎം കൊള്ളയടിച്ച പണം ഇരകൾക്ക് തിരികെ നൽകും, മുഖ്യമന്ത്രി നുണപറയുന്നു ; തുറന്നടിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സിപിഎമ്മിനും സംസ്ഥാനസർക്കാരിനുമെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും, കരുവന്നൂരിൽ കവർന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു. കുന്നംകുളത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ‌്ത് സംസാരിക്കവെയാണ് സംസ്ഥാനസർക്കാരിനും സിപിഎമ്മിനുമെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്നും മോദി പരാമർശിച്ചു.കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്.

അഴിമതിയുടെ പുതിയ മാതൃകകളാണ് തീർക്കുന്നത്. കരുവന്നൂർ സഹകരണബാങ്ക് അഴിമതി ഇടതുപക്ഷം നടത്തുന്ന കെള്ളയുടെ ഉദാഹരണമാണ്. പാവപ്പെട്ടവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഇതാണ് സിപിഎം പ്രവർത്തകർ കൊള്ളയടിച്ചത്. പെൺമക്കളുടെ വിവാഹത്തിന് നിക്ഷേപിച്ച പണം പോലും കൊടുക്കാതെ വിവാഹങ്ങൾ മുടക്കി. ആയിരങ്ങളുടെ ജീവിതം താറുമാറായി.മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് വർഷമായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പണം തിരികെ നൽകുമെന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...