കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.എം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഐ എം കോന്നി, കോന്നിതാഴം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കെ എസ് ആർ ടി സി കോന്നി ഡിപ്പോയ്ക്ക് തടസ്സം നിൽക്കുന്ന ഭരണ സമിതി നീതി പാലിക്കുക, ഏറ്റെടുത്ത സ്ഥലം അടിയന്തിരമായി കെ എസ് ആർ ടി സി യ്ക്ക് കൈമാറുക, കോന്നിയിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കാണുക, പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോന്നി നാരായണപുരം മാർക്കറ്റിനെ സംരക്ഷിക്കുക, കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റും ശുചി മുറികളും ജനങ്ങൾക്കുപകാരപ്രദമാക്കുക, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, ജലനിധി പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക, കോന്നി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ചും ധർണ്ണയും സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം ടി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗം തുളസി മണിയമ്മ, കോന്നി ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി ആർ ഗോവിന്ദ്, പഞ്ചായത്ത് അംഗങ്ങളായ തുളസി മോഹൻ, ടി സൗദാമിനി, എം ഒ ലൈല, ബിജി കെവർഗ്ഗീസ്, ഗീത എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ സ്വാഗതവും താഴം ലോക്കൽ സെക്രട്ടറി ജിജോ മോഡി നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം : ഫണ്ടിന്റെ കണക്ക് വച്ചാൽ എന്താണ് കുഴപ്പം? തോമസ്...

0
തിരുവനന്തപുരം : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ പൊതുമണ്ഡലത്തിൽ...
hiv

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം ; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

0
ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി...

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം ; അശോകന്റെ വീട് സന്ദർശിച്ച് രമേശ്...

0
ആലപ്പുഴ : ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ...

കുറ്റിപ്പുറം ബസ് അപകടം : അപകടകാരണം വെള്ളപ്പാളി എന്നു പ്രാഥമിക നിഗമനം ; വിശദമായ...

0
കുറ്റിപ്പുറം : ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞ അപകടത്തിനു കാരണം...