പി.ബി സന്ദീപ് കുമാറിന്റെ കുടുംബ സഹായനിധി രണ്ടുകോടി രൂപ ; കോടിയേരി ബാലകൃഷ്‌ണന്‍ നാളെ കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പി.ബി സന്ദീപ് കുമാറിന്റെ കുടുംബ സഹായനിധി രണ്ടുകോടി രൂപ നാളെ കോടിയേരി ബാലകൃഷ്‌ണന്‍ കൈമാറും. കൊല്ലപ്പെട്ട സി.പി.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ ചാത്തങ്കരി പുത്തന്‍പറമ്പില്‍ പി.ബി സന്ദീപ് കുമാറിന്റെ കുടുംബ സഹായനിധിയില്‍ രണ്ടുകോടി രൂപ സമാഹരിച്ചു. സി.പി.എം സമാഹരിച്ച ഫണ്ട് നാളെ വൈകിട്ട് നാലിന് ചാത്തങ്കരി എസ്.എന്‍.ഡി.പി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സന്ദീപിന്റെ കുടുംബത്തിന് കൈമാറും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

സന്ദീപിന്റെ ഭാര്യ സുനിത, മകന്‍ നിഹാല്‍ (3), നാലുമാസം പ്രായമായ മകള്‍ ഇസ എന്നിവരുടെ പേരില്‍ 25 ലക്ഷം രൂപ വീതവും സന്ദീപിന്റെ പിതാവ് രാജപ്പന്‍, മാതാവ് ഓമന എന്നിവരുടെ പേരില്‍ 10 ലക്ഷം രൂപ വീതവും കേരള ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇവരുടെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിക്കാനായി 50 ലക്ഷം രൂപയും നീക്കിവയ്ക്കും. ബാക്കിയുള്ള തുകയ്ക്ക് സന്ദീപിന്റെ ദീപ്തസ്മരണയ്ക്കായി പെരിങ്ങര പഞ്ചായത്തില്‍ സ്‌മാരകം നിര്‍മ്മിക്കാനാണ് പാര്‍ട്ടി തീരുമാനം. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന പെരിങ്ങര പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി താമസസൗകര്യം ഉറപ്പാക്കുന്ന അഭയകേന്ദ്രം സ്മാരകമായി ഒരുക്കുവാനാണ് ആലോചിക്കുന്നത്.

സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സന്ദീപിന്റെ ഭാര്യ സുനിതയ്ക്ക് പുതുശേരി അദ്ധ്യാപക സര്‍വീസ് സഹകരണ ബാങ്ക് തിരുവല്ല ശാഖയില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായി. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് അഞ്ചംഗസംഘം സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് നിര്‍ദ്ധനരായ കുടുംബത്തിന്റെ സംരക്ഷണം സി.പി.എം നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം ധനസമാഹരണത്തില്‍ പങ്കാളിയായ പൊതുജനങ്ങള്‍ക്കും ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....