യുവാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടയ്ക്കാവൂരില്‍ യുവാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കടയ്ക്കാവൂര്‍ ചാവടിമുക്ക് സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. സംഭവത്തില്‍ മണികണ്ഠന്റെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അജീഷിനെ പോലീസ് അറസ്റ്റുചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മണികണ്ഠനും സുഹൃത്തും ഇടുക്കി രാജാക്കാട് സ്വദേശിയുമായ അജീഷും കടയ്ക്കാവൂര്‍ പാലത്തിന് സമീപം റെയില്‍വേ ട്രാക്കിനടുത്തിരുന്ന് മദ്യപിച്ചു. ഇതിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടു.

റെയില്‍വേ ട്രാക്കിലെ കല്ലുകൊണ്ട് മണികണ്ഠനെ അജീഷ് പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച്‌ വെള്ളത്തില്‍ മുക്കി കൊലപെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അടിപിടിക്കിടെ അജീഷിന്റെ കൈയ്ക്കും തലയ്ക്കും പരുക്കേറ്റിരുന്നു. ചിറിയിന്‍കീഴ് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. വ്യാഴാഴ്ചയാണ് മണികണ്ഠനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിക്കുന്നത്. കൊച്ചുപാലത്തിന് സമീപം മണികണ്ഠന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കനാലില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് സി.സി.ടി.വി കാമറകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...