മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കി. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം പേഴ്സണല്‍ സ്റ്റാഫുകള്‍ കൊള്ളയടിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ ഈ സമ്പ്രദായം അവസാനിപ്പിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ വിവരങ്ങളും ഇതുസംബന്ധിച്ച ഫയലും ഒരാഴ്ചയ്ക്കകം നല്‍കാന്‍ ആവശ്യപ്പെടുന്ന കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ശ്രമിച്ചാല്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകും. സര്‍ക്കാരിനെ ഉപദേശിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഗവര്‍ണര്‍ക്കുണ്ട്. പെന്‍ഷന്‍ ആനുകൂല്യം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നിയമനമാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നടക്കുന്നത്. രണ്ടുവര്‍ഷം ജോലിചെയ്താല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന് അര്‍ഹതയുണ്ടെന്ന് മൂന്നുദിവസം മുമ്പാണ് താന്‍ അറിഞ്ഞത്. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് 11 പേരാണ് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നത്. കേരളത്തില്‍ എല്ലാ മന്ത്രിമാര്‍ക്കും 20 -ല്‍ അധികം പേരുണ്ട്. മറ്റൊരു സംസ്ഥാനത്തും കോ – ടെര്‍മിനസ് വ്യവസ്ഥയില്‍ നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനൂകൂല്യത്തിന് അര്‍ഹതിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...