ദീപുവിന്റെ കൊലപാതകം ; സിബിഐ അന്വേഷണം പ്രഖ്യാപിക്കണം കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരന്‍. സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. എം.എല്‍.എക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ്ഐആര്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ദീപുവിനെ മര്‍ദ്ദിച്ചതെന്നും പോലീസ് പറയുന്നു. പിടിയിലായ നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുത്തു.

ചേലക്കുളം സ്വദേശികളായ സൈനുദീന്‍, ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, അസീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. ട്വന്റി -20 ആഹ്വാനം ചെയ്ത വിളക്കണയ്ക്കല്‍ പ്രതിക്ഷേധ സമരത്തില്‍ ദീപു പങ്കെടുത്തതിന്റ വൈരാഗ്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ദീപുവിനെ. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു മരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...