Friday, April 19, 2024 7:42 pm

എം.​സി റോ​ഡി​ല്‍ വാ​ള​കം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം തീ​പി​ടി​ത്ത​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര : എം.​സി റോ​ഡി​ല്‍ വാ​ള​കം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം തീ​പി​ടി​ത്ത​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എം.​സി റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വാ​ള​കം ​പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് കൂ​ട്ടി​യി​ടു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പ​തി​ന​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. 12 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​തി​ലു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.

Lok Sabha Elections 2024 - Kerala

നി​ര​വ​ധി റി​ക്ക​വ​റി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് റി​ക്ക​വ​റി വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. എം.​സി റോ​ഡി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​സ്തം​ഭ​നം ഉ​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്ന്​ ​പോ​ലീ​സെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ​പോ​ലീ​സ് കേ​സെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍...

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന്...

സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി...

രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെന്റ് ചെയ്തു

0
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. മുംബൈ...