മുന്‍മന്ത്രിയുടെ കാറിടിച്ചു മരിച്ച ആളിന്റെ അവകാശികള്‍ക്ക് 75 ലക്ഷം നല്‍കാന്‍ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മന്ത്രിയായിരിക്കെ ഡോ.എം.കെ മുനീര്‍ യാത്രചെയ്ത സ്വകാര്യവാഹനം ഇടിച്ച് മരിച്ച ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലെ മലയാളം പ്രൊഫസര്‍ ശശികുമാറിന്റെ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മാവേലിക്കര എം.എ.സി.ടി കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ് വിധിച്ചു. 2015 മെയ് 18ന് രാത്രി 11 മണിക്ക് കായംകുളം കമലാലയം ജംഗ്ഷനില്‍ ശശികുമാര്‍ സ്‌കൂട്ടറില്‍ എന്‍.എച്ച് 66 മുറിച്ചു കടക്കുമ്പോള്‍ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്ത മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു.

സ്വകാര്യവാഹനം സംസ്ഥാന മന്ത്രിയുടെ യാത്രയ്ക്കായി കേരളാ സ്റ്റേറ്റ് ബോര്‍ഡും ചുവന്ന ബീക്കണ്‍ ലൈറ്റും വച്ച് ഉപയോഗിച്ചത് മറച്ചുവെച്ച് ഇന്‍ഷ്വറന്‍സ് കരാര്‍ ലംഘിച്ചു എന്ന എച്ച്.ഡി.എഫ്.സി ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തര്‍ക്കം കോടതി അംഗീകരിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനി ശശികുമാറിന്റെ അവകാശികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വാഹന ഉടമയില്‍ നിന്ന് ഈടാക്കാന്‍ കോടതി അനുവദിച്ചു. എന്നാല്‍ സര്‍ക്കാരിനുവേണ്ടി സ്വകാര്യവാഹനം ഓടിച്ചതിനാല്‍ കേസില്‍ കക്ഷിചേര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ശശികുമാറിന്റെ അവകാശികള്‍ക്കുവേണ്ടി അഡ്വ.സാം വര്‍ഗീസും ഇന്‍ഷ്വറന്‍സ് കമ്പനിക്കുവേണ്ടി അഡ്വ.ഉമ്മന്‍ തോമസും ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...