ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്റെയും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റേയും ആഭിമുഖ്യത്തിലുള്ള യുവതിയുവാക്കള്‍ക്കായുള്ള പ്രീമാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ തുടങ്ങി. യൂണിയന്‍ ആഫീസിനോട് ചേര്‍ന്നുള്ള സരസകവി മൂലൂര്‍സ്മാരക ഹാളില്‍ ക്ലാസ്സുകളുടെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി നിര്‍വ്വഹിച്ചു. യൂണിയന്‍ അഡ്.കമ്മറ്റി അംഗം എസ്.ദേവരാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍ മോഹനന്‍, ബി.ജയപ്രകാശ് തൊട്ടവാടി, അനില്‍ കണ്ണാടി എന്നിവര്‍ ആശംസ അറിടിച്ചു.
യൂണിയന്‍ അഡ്.കമ്മറ്റി അംഗം മോഹനന്‍ കൊഴുവല്ലൂര്‍ സ്വാഗതവും സുരേഷ് വല്ലന കൃതഞ്ജതയും പറഞ്ഞു. രാജേഷ് പൊന്മല, ഡോ.ശരത് ചന്ദ്രന്‍ എന്നിവര്‍ ആദ്യ ദിവസ ക്ലാസ്സുകള്‍ നയിച്ചു. ഇന്ന് (20-02-2022) വൈകിട്ട് 5.00 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ക്ലാസ്സുകളില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം വിതരണം ചെയ്യും.