പിണറായി ഏകാധിപതി – വി.ശിവന്‍കുട്ടിയും വീണാ ജോര്‍ജും പരാജയം ; സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്‍ ഏകാധിപതിയാണെന്നും ചോദ്യം ചെയ്യാന്‍ സംസ്ഥാനത്ത് എംഎല്‍എമാരും മന്ത്രിമാരുമില്ലെന്നും സമ്മേളന
ത്തില്‍ വിമര്‍ശനമുയര്‍ന്നു. എം.എം.മണിയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണമെന്താണ്. എം.എം.മണി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൊണ്ടല്ല, പ്രവര്‍ത്തനമികവിലൂടെ ജനഹൃദയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചതുകൊണ്ടാണ്. ആ നിലയ്ക്ക് എം.എം.മണിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കണമായിരുന്നു. പ്രായമാണ് പരിഗണിച്ചതെങ്കില്‍ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നുവെന്നും വിമര്‍ശനം.

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരാജയമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. പ്രായം പരിഗണിക്കുമ്പോള്‍ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതല്‍ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളില്‍ ചിലര്‍ കുറ്റപ്പെടുത്തി. കെ.കെ.ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ ചോദിച്ചു എന്നാണറിയുന്നത്. ഏരിയ കമ്മിറ്റി അംഗങ്ങളല്ല ലോക്കല്‍ സെക്രട്ടറിമാരായ ക്ഷണിതാക്കളാണ് വിമര്‍ശനമുയര്‍ത്തി രംഗത്തു വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...