കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കുന്ന ബിൽ പാസായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൃത്രിമ ഗർഭധാരണത്തിനു സഹായിക്കുന്ന ക്ലിനിക്കുകളെയും ഭ്രൂണ ബാങ്കുകളെയും നിയന്ത്രിക്കുന്ന പ്രത്യുൽപാദന സാങ്കേതിക സഹായവിദ്യ (എആർടി) നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി. എൻ.കെ.പ്രേമചന്ദ്രൻ നിർദേശിച്ച 20 ഭേദഗതികളടക്കം എല്ലാ പ്രതിപക്ഷ ഭേദഗതികളും തള്ളി. നേരത്തേ ലോക്സഭ പാസാക്കിയ വാടക ഗർഭധാരണ നിയന്ത്രണ സംവിധാനങ്ങളാണ് ഈ നിയമത്തിലും പരാമർശിക്കുന്നത്.

ഈ സാങ്കേതികവിദ്യ സ്വീകരിക്കാൻ വിവാഹപ്രായം മുതൽ 55 വയസ്സ് വരെയുള്ള പുരുഷന്മാർക്കും ബിൽ അനുമതി നൽകുന്നു. അനധികൃത ഭ്രൂണവ്യാപാരം നടത്തിയാലും ഈ രീതിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്താലുമൊക്കെ 5 മുതൽ 10 വർഷം വരെ ജയിൽശിക്ഷയും 10 മുതൽ 25 ലക്ഷം രൂപവരെ പിഴയും ബില്ലിൽ നിർദേശിക്കുന്നുണ്ട്.

എആർടി മേഖലയിലെ പ്രഫഷനലുകൾക്കും ക്ലിനിക്കുകൾക്കും ദേശീയ റജിസ്ട്രേഷൻ, നയങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ബോർഡ്, ലാബുകൾക്കും ഉപകരണങ്ങൾക്കും നിലവാര മാനദണ്ഡങ്ങൾ തുടങ്ങിയവ ബില്ലിൽ നിർദേശിക്കുന്നു. വിവാഹിതയായ, 3 വയസ്സു പൂർത്തിയായ ഒരു കുഞ്ഞെങ്കിലും ഉള്ള സ്ത്രീകളിൽ നിന്നു മാത്രമേ അണ്ഡം സ്വീകരിക്കാനാവൂ. ഒരു സ്ത്രീയിൽ നിന്ന് 7 അണ്ഡങ്ങളിൽ കൂടുതൽ സ്വീകരിക്കരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...