മകള്‍ ആത്മഹത്യ ചെയ്യില്ല ; ജലന്തറില്‍ മരിച്ച കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ജലന്തര്‍ രൂപതയിലെ കോണ്‍വന്റില്‍ ആത്മഹത്യ ചെയ്ത മലയാളി കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച്‌ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കാട്ടി പിതാവ് കളക്ടര്‍ക്ക് പരാതി നല്‍കി. അര്‍ത്തുങ്കല്‍ കാക്കരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ സിസ്റ്റര്‍ മേരി മേഴ്സിയാണ് (31) ആത്മഹത്യ ചെയ്തത്. സിസ്റ്ററെ പഞ്ചാബിലെ ജലന്തര്‍ രൂപതയിലെ കോണ്‍വന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. കന്യാസ്ത്രീ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതര്‍ അറിയിച്ചതെന്നും എന്നാല്‍ മകള്‍ സന്തോഷവതിയായിരുന്നെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ചാണ് പിതാവ് ജോണ്‍ ജോസഫ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ മരണമുണ്ടായ സാഹചര്യത്തെപ്പറ്റി കോണ്‍വന്റില്‍ നിന്ന് വിശദവിവരം കിട്ടിയിട്ടില്ലെന്നും മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പിതാവ് തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റില്‍ നാലുവര്‍ഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി. 29നു രാത്രി ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നതായും രണ്ടിന് തന്റെ ജന്മദിനത്തിന് വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ജോണ്‍ ഔസേഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ വിളിക്കുമ്പോള്‍ സന്തോഷവതിയായിരുന്ന മകള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്നാണ് പിതാവ് ആരോപിക്കുന്നത്. കര്‍മ്മിലിയാണ് സിസ്റ്റര്‍ മേരി മേഴ്‌സിയുടെ അമ്മ. സഹോദരന്‍ – മാര്‍ട്ടിന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...