സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ച കേസില്‍ ആറ് പ്രതികളും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ച കേസില്‍ ആറ് പ്രതികളും പിടിയില്‍. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടക്കുന്നു. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ച മൂന്ന് പേര്‍ പിടിയിലാകുന്നത്. എബിവിപി പ്രവര്‍ത്തകരായ ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവര്‍ വഞ്ചിയൂരില്‍ സിപിഐ എം ജാഥക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഉള്‍പ്പെട്ടവരാണ്.

അക്രമം നടന്ന രാത്രി ആശുപത്രിയില്‍ നിന്ന് പ്രതികള്‍ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായകമായി. വൈകിട്ട് എബിവിപി പ്രവര്‍ത്തകരായ സന്ദീപ്, വിഷ്ണു, സെഫിന്‍ എന്നിവരും സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതികള്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. പ്രദേശത്ത് നിന്നുള്ളവരല്ല അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...