എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം ; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തോൽവി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പരിശോധിക്കുക. ഇതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോൽവിക്ക് കാരണമായെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും യോ​ഗത്തിൽ നേതാക്കൾ വിമർശിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെ എസ് സലീഖ എന്നിവർ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ആയിരുന്നു വിമർശനം ഉയർന്നത്.

പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവകരമാണെന്നും പാലക്കാട് മണ്ഡലത്തിലെ സിപിഎം പ്രവർത്തനം നിർജീവമാകുകയും ബിജെപിക്ക് വളർച്ചയുണ്ടായെന്നും നേതാക്കൾ പറഞ്ഞു. സിപിഎം സ്വാധീന മേഖലയിൽ പോലും തിരിച്ചടിയാണ് ഉണ്ടായത്. നെല്ല് സംഭരണ പ്രതിസന്ധി ജില്ലയിൽ ഇടതുപക്ഷത്തെ ബാധിച്ചുവെന്നും നേതാക്കൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....