സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് വേദി നിര്‍മ്മാണം ചട്ടവിരുദ്ധമെന്ന് കന്റോണ്‍മെന്റ് ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് വേദി നിര്‍മ്മാണം ചട്ടവിരുദ്ധമെന്ന് കന്റോണ്‍മെന്റ് ബോര്‍ഡ്. തീരദേശ നിയമം ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണമെന്ന് കന്‍റോണ്‍മെന്റ് ബോര്‍ഡ് വ്യക്തമാക്കി. അനുമതിയില്ലാതെ നായനാര്‍ അക്കാഡമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് നോട്ടീസ് നല്‍കുന്നത്. കന്റോണ്‍മെന്റ് ആക്ടിലെ സെക്ഷന്‍ 248 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും കന്‍റോണ്‍മെന്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും പണി നിര്‍ത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ആദ്യം നോട്ടീസയച്ചത്.

പൊളിച്ചു മാറ്റാതിരിക്കാന്‍ കാരണം എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് നായനാര്‍ അക്കാദമി അധികൃതര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തികരമല്ലെന്ന് കാണിച്ചുകൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. നിര്‍മ്മാണം അംഗീകരിക്കാനായി നിര്‍മ്മാണത്തുകയുടെ 20% പിഴയായി അടയ്‌ക്കേണ്ടി വരും. പാര്‍ട്ടികോണ്‍ഗ്രസിനുവേണ്ടി നായനാര്‍ അക്കാഡമിയില്‍ താല്‍ക്കാലിക കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.

എന്നാല്‍ താല്‍ക്കാലിക നിര്‍മ്മാണത്തിന്റെ പേരില്‍ സ്ഥിര നിര്‍മാണം നടത്തുന്നുവെന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് ആരോപിക്കുന്നത്. നേരത്തെ പണിമുടക്ക് ദിനത്തില്‍ നായനാര്‍ അക്കാഡമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് ഏറെ ചര്‍ച്ചയായിരുന്നു. അവിടെ തന്നെ താമസിച്ച്‌ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...