കൊല്ലം : കെ – റെയില്‍ കല്ലിടലിനെതിരെ കൊല്ലത്ത് ശക്തമായ പ്രതിഷേധം. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി കൊട്ടിയം തഴുത്തലയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ കുടുബസമേതം പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് ഡിസംബറില്‍ നിറുത്തി വച്ച സര്‍വേ നടപടികളാണ് തഴുത്തല വില്ലേജില്‍ പുനരാരംഭിക്കുന്നത്. റവന്യു ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെങ്കിലും പോലീസ് വന്‍ സന്നാഹമൊരുക്കിയിട്ടുണ്ട്. ചാത്തന്നൂര്‍ എസിപി യുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.
കെ – റെയില്‍ കല്ലിടലിനെതിരെ കൊല്ലത്ത് ശക്തമായ പ്രതിഷേധം
RECENT NEWS
Advertisment



























