കെ – റെയിൽ ഭാവി വികസനത്തിന് അടിത്തറ പാകുന്നു ; ജെ.മേഴ്സിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ വാദങ്ങൾ അടിസ്ഥന രഹിതമെന്ന് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി. കെ – റെയിൽ നാടിന്റെ ഭാവിക്കും വികസനത്തിനും അടിത്തറ പാകുന്ന പദ്ധതിയാണ്. കേരളത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനും ജനതയെ മുന്നോട്ട് നയിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണ്. രാഷ്‌ട്രീയ ഭയമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മേഴ്സിക്കുട്ടി പറഞ്ഞു. കണ്ണടച്ചിരുട്ടാക്കി അസംബന്ധമായ വാദങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം. നുണകൾ പ്രചരിപ്പിച്ച് നാട്ടുകാരെ ഭയപ്പെടുത്തുകയാണ് ഇവർ. ഭൂമി നഷ്ടമാകുമെന്ന് ഉടമകൾക്ക് ആശങ്കയുണ്ട്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് മികച്ച നഷ്ടപരിഹാരം സർക്കാർ ഉറപ്പുവരുത്തുമെന്നും മേഴ്സിക്കുട്ടി പറഞ്ഞു.

അതേസമയം കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ വൻ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതിഷേധം. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പ്രതിഷേധം നടക്കുന്നത്. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം നടക്കുന്നത്. പുറത്ത് പോലീസ് കാവലുണ്ട്. ഉടൻ തന്നെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം. അജയകുമാർ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...