മാധ്യമ നുണകള്‍ക്കെതിരെ നവംബര്‍ ഒന്നിന്‌ സി.പി.എം ജനകീയ കൂട്ടായ്‌മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമ നുണകള്‍ക്കെതിരെ നവംബര്‍ ഒന്നിന്‌ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്‌മ വിജയിപ്പിക്കുവാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ഥിച്ചു. നിരന്തരം നുണകള്‍ നിര്‍മ്മിച്ച്‌ വിവാദവും ആശങ്കയും സൃഷ്​ടിക്കുന്നതിനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്ന​തെന്നും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നുവെന്ന്​ സി.പി.​എം സെക്രട്ടേറിയറ്റ്​ പുറത്തിറക്കിയ പ്രസ്​താവനയില്‍ അറിയിച്ചു.

”ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ്‌ ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്‌. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ്‌ ന്യൂസിലും പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്​റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണുള്ളത്‌”.

”എല്‍.ഡി.എഫിനെതിരായി രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലാണ്‌ ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ സാഹചര്യത്തില്‍ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന്‌ അനിവാര്യമാണ്‌. അതില്‍ ഭാഗമാകാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ഥിക്കുന്നു”-സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്​താവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...