കോന്നി കൊല്ലൻപടി ജംഗ്ഷനിൽ റോഡിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊല്ലൻപടി ജംഗ്ഷനിൽ രൂപം കൊണ്ട കുഴി നികത്താത്തത് വാഹനങ്ങൾക്ക് ഭീഷണിയുയർത്തുന്നു. കൊല്ലൻപടി ജംഗ്ഷനിൽ നിന്നും അതിരുങ്കലിലേക്കുതിരിയുന്ന ഭാഗത്താണ് റോഡിനുനടുവിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പാറമടകളിൽ നിന്നും വലിയ ഭാരം കയറ്റിയ ലോറികളും മറ്റും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വലിയ ടോറസ് ലോറികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കും പരുക്കേറ്റിരുന്നു.

മഴ പെയ്താൽ റോഡിൽ കുഴിയുള്ള ഭാഗത്തുചെളിയും മണ്ണും നിറയുന്നതും പതിവാണ്. ഇതോടെ റോഡിലെ കുഴി യാത്രക്കാരുടെ കണ്ണിൽ പെടാതെയും അപകടം സംഭവിക്കുന്നുണ്ട്. ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡാണിത്. എന്നാൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നതിനാൽ റോഡിന്റെ പലഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് റോഡ് നശിക്കുന്നതിനും കാരണമാകുന്നുണ്ട്.

നിരവധി തവണ വിഷയം അധികൃതരെ ധരിപ്പിച്ചിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു. റോഡിലെ കുഴി നികത്തുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വലിയ അപകടമാകും വാഹന യാത്രക്കാരെ കാത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...