കൊച്ചി : പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനക്ക് എതിരെ സി.പി.എമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം ഇന്ന്. വൈകുന്നേരം 5 മണിക്കാണ് സമരം. എല്ലാ ബൂത്തുകളിലും വില വര്‍ധനവില്‍ പ്രതിഷേധിക്കുന്ന കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് അടുപ്പ്‍ കൂട്ടി പാചകം ചെയ്താണ് പ്രതിഷേധം. കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ചാവും സമരമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.
2014ല്‍ 72 രൂപയായിരുന്ന പെട്രോള്‍ ഇപ്പോള്‍ നൂറു രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് കൂടിയത്.