സമ്മേളന ബോര്‍ഡില്‍ എസ്.ടി.യു പ്രവര്‍ത്തകരുടെ ചിത്രം മോര്‍ഫ് ചെയ്ത് സി.ഐ.ടി.യു ക്കാരാക്കി പരാതി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സമ്മേളന ബോര്‍ഡില്‍ എസ്.ടി.യു പ്രവര്‍ത്തകരുടെ ചിത്രം മോര്‍ഫ് ചെയ്ത് സിഐടിയു ക്കാരാക്കിയതായി പരാതി. സിപിഎം ബോര്‍ഡില്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ചിത്രം മോര്‍ഫ് ചെയ്‌ത് ചേര്‍ത്തതായി എസ്.ടി.യു.  കാസര്‍കോട് ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ആരോപണം. ബോര്‍ഡിലെ ചുമടെടുക്കുന്ന തൊഴിലാളികള്‍ കാസര്‍കോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളാണെന്ന് എസ്.ടി.യു നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ യഥാര്‍ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളര്‍ നല്‍കി മോര്‍ഫ് ചെയ്താണ് ബോര്‍ഡില്‍ ചേര്‍ത്തിരിക്കുതെന്നും എസ്.ടി.യു ആരോപിച്ചു.

കാസര്‍കോട് നഗരത്തിലെ എ പൂള്‍ ലീഡര്‍ എന്‍.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസുഫ്, അടുത്തിടെ വിരമിച്ച പി.ഹസൈനാര്‍ എന്ന അച്ചു തുടങ്ങിയവരുടെ ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് സി.പി.എം സമ്മേളനത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും എസ്.ടി.യു നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്നും എസ്.ടി.യു പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...