പത്തനംതിട്ട : പന്തളം സഹകരണ ബാങ്കിലെ സ്വർണ തിരിമറിയിൽ ഭരണ സമിതി പ്രസിഡന്‍റിന്‍റെ വാദം തള്ളി സിപിഎം. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന ഭരണ സമിതി പ്രസിഡന്‍റിന്‍റെ വാദം തള്ളിയ സിപിഎം ബാങ്കിലെ ജീവനക്കാരൻ തിരിമറി നടത്തിയെന്ന് കണ്ടെത്തി. അർജുൻ പ്രമോദ് എന്ന ജീവനക്കാരനെതിരെ നടപടി ഉണ്ടാകും. ഉടൻ ബാങ്കിൽ നിന്ന് സസ്‌പെന്‍റ് ചെയ്യുമെന്നാണ് സൂചന. ശേഷം ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി ജോലിയിൽ നിന്ന് പിരിച്ചു വിടും. ഇന്ന് പന്തളം സിപിഎം ഏരിയ കമ്മിറ്റി യോഗം ചേർന്ന് നടപടികൾ നിർദ്ദേശിക്കും. സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ് അർജുൻ പ്രമോദ്.
അർജുൻ സ്വർണം എടുത്തു കൊണ്ട് പോകുന്നത് സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. എന്നിട്ടും തിരിമറി നടത്തിയ ജീവനക്കാരൻ അർജുൻ പ്രമോദിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപി എം ഭരണ സമിതി സ്വീകരിച്ചത്. ബാങ്കിൽ സ്വർണ തിരിമറി നടന്നിട്ടില്ലെന്നായിരുന്നു ഭരണസമിതി പ്രസിഡന്റ് ആവർത്തിച്ചിരുന്നത്.
70 പവൻ സ്വർണമാണ് അർജുൻ പ്രമോദ് പന്തളം സഹകരണ ബാങ്കിൽ നിന്ന് കൈക്കലാക്കിയത്. ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് സ്വർണത്തിലെ കുറവ് കണ്ടെത്തിയത്. തുടർന്ന് ബാങ്കിലെ സിസിടിവി പരിശോധിച്ചു. ഇതിൽ നിന്നാണ് സ്വർണ മാറ്റിയത് അർജനാണെന്ന് വ്യക്തമായത്. 13 പായ്ക്കറ്റുകളിലായാണ് സ്വർണം മാറ്റിയത്. ബാങ്കിൽ നിന്നെടുത്ത മുഴുവൻ സ്വർണവും കൈപ്പട്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപത്തിലാണ് പണയം വെച്ചത്. ഈ പണം ഉപയോഗിച്ച് ഇയാൾ വാഹനങ്ങൾ വാങ്ങിയതായും ആക്ഷേപമുണ്ട്. ക്രമക്കേടിന് പിന്നിൽ ഇയാൾ ആണെന്ന് കണ്ടെത്തിയതോടെ അതിവേഗത്തിലാണ് സ്വർണം തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തിയത്. ഭരണ സമിതി പാർട്ടി അനുഭാവിയായ ജീവനക്കാരനെ സംരക്ഷിക്കുന്നെനാണ് പ്രതിപക്ഷ വിമർശനം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.