എയിംസ് വിവാദത്തിൽ സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എയിംസ് വിവാദത്തിൽ സുരേഷ് ​ഗോപിക്കെതിരെ സിപിഎം. സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപി പറയുന്നതിൽ യാതൊരു കഴമ്പുമില്ല. കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആർ‌ നാസർ വ്യക്തമാക്കി. കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 10 വർഷമായി കേന്ദ്രം തയ്യാറായിട്ടില്ല. എവിടെ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണ്.

ആലപ്പുഴയിൽ കൊണ്ടുവരുന്നതിനും ഒരു വിഷയവും ഇല്ല. എയിംസ് കൊണ്ടുവരുന്നുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണം. നേരത്തെ കോട്ടയത്തും കോഴിക്കോടും സ്ഥലം ഏറ്റെടുത്തു. കേന്ദ്രം ഒന്നും പ്രതികരിച്ചില്ല. സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചതാണെന്നും അത്ര മാത്രമേയുള്ളൂ, അല്ലാതെ ഒരു തീരുമാനവുമില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു. അങ്ങനെ ഒരു സംഭവം അല്ല. നേരത്തെ തൃശൂർ എന്നു പറഞ്ഞു ഇപ്പോൾ ആലപ്പുഴ പറയുന്നു ഇനി മറ്റൊരു സ്ഥലം പറയുമെന്നും ആർ നാസർ  വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...