ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുടെ നടപടികൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുടെ നടപടികൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആവർത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും, പ്രതിപക്ഷത്തായിരുന്നപ്പോൾ വലിയ രീതിയിൽ പ്രതികരിച്ചിരുന്ന യുഡിഎഫ് നേതാക്കൾ ഇപ്പോൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സിപിഎം ആരോപിച്ചു. സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള ‘യുഡിഎഫ്–ബിജെപി ഡീൽ’ ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.

ഭരണത്തിലേറി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവായ ഡി. മാവൂതിനെ എം.ജി സർവകലാശാല വൈസ് ചാൻസലർ (വി.സി) ആക്കി മാറ്റിയപ്പോൾ സർക്കാർ നിസ്സംഗത പാലിച്ചു. സർക്കാരിന്‌ പട്ടിക നൽകാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ സ്വന്തം അധികാരം വിനിയോഗിച്ചാണ്‌ നിയമനം നടത്തിയതെന്നുമാണ് മന്ത്രി റോജി എം. ജോണിന്റെ വാദം. കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് പശ്ചാത്തലമുള്ളയാളെ വി.സിയായി നിയമിച്ചതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

എം.ജി സർവകലാശാല സെനറ്റിൽ എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ആർ.എസ്.എസ്–ബി.ജെ.പി പ്രതിനിധികളെ ഗവർണർ കുത്തിനിറച്ചിട്ടും മുഖ്യമന്ത്രി വിഡി സതീശനോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെയാണ് ഗവർണർ തിരുകിക്കയറ്റിയത്. മറ്റ്‌ യുഡിഎഫ് കക്ഷികളും ഭരണകക്ഷി സംഘടനകളും ഇതിൽ മൗനത്തിലാണ്. അക്കാദമിക് മേഖല, കല, സാംസ്‌കാരികം, വാണിജ്യം, കായികം എന്നീ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് സാധാരണയായി സെനറ്റിലേക്ക്‌ നിർദേശിക്കാറുള്ളത്. എന്നാൽ അതത് മേഖലകളിലെ വിദഗ്ധരെ പൂർണ്ണമായി അവഗണിച്ച് സജീവ ആർഎസ്എസ് പ്രവർത്തകരെയാണ് ഗവർണർ നിയമിച്ചിരിക്കുന്നത്. വിദ്യാർത്ഥി പ്രതിനിധികളെ നിശ്ചയിക്കുമ്പോൾ റാങ്ക് ജേതാക്കളെ പരിഗണിക്കുന്ന മെറിറ്റ് രീതിയും ഇത്തവണ അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഎം വിമർശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...