ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി  ‘വിദ്യാകരണം 2026’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്കൂൾ വിദ്യാർഥികൾക്കായുള്ള  ‘വിദ്യാകരണം 2026’  പരിപാടി വല്യയന്തി എം.എസ്.സി എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശീലം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ വായനകളിലൂടെ  അറിവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഉത്തമന്മാരായ പൗരന്മാരായി തീരുന്നതിനെ കുറിച്ചും എംഎൽഎ കുട്ടികളോട് സംവദിച്ചു. SSLC, +2 വിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നഗരസഭാ അധ്യക്ഷ  സിന്ധു അനിൽ  നിർവഹിച്ചു.

122 വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട്ബുക്ക്, വാട്ടർ ബോട്ടിലുകൾ ഉൾപ്പെട്ടയുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പഠനം ജീവിത മൂല്യത്തിന് എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ജോസ് തോമസ് (യു.ഇ.എസ്.ഐ- കൗൺസിലർ)ക്ലാസ് നയിച്ചു. ശാസ്ത്ര വേദി ജില്ലാ അധ്യക്ഷൻ സജി കെ സൈമൺ അധ്യക്ഷത വഹിച്ചു.  റവ. ജെയിംസ് ഇടിക്കുള്ള,  വർഗീസ് പൂവൻപാറ, ജോർജ് തോമസ് മേലേകാലായിൽ, റെനീസ് മുഹമ്മദ്, ആൻസി തോമസ്, മനോജ്‌ ഡേവിഡ് കോശി, ഗീവർഗീസ് ജോൺ,പൊന്നമ്മ ശിവദാസ്, തോമസ് ജോർജ്, മുൻസിപ്പൽ കൗൺസിലർ നജീം രാജ്, മാക്സിൻ മാത്യു  ടീച്ചർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...