ചുങ്കത്തറയിൽ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ചുങ്കത്തറയിൽ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഎം ഏരിയ സെക്രട്ടറി. സിപിഎം ഏരിയ സെക്രട്ടറി ടി രവീന്ദ്രനാണ് ഭീഷണിപ്പെടുത്തിയത്. അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകുമെന്നും പാർട്ടിയെ കുത്തിയാണ് പോകുന്നത് എന്ന് ഓർക്കണമെന്നും രവീന്ദ്രൻ പറയുന്നുണ്ട്. ​ഗുരുതര ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും. ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ല. കൂറു മാറില്ലെന്ന ഉറപ്പ് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിച്ചതാണെന്നും രവീന്ദ്രൻ പറഞ്ഞു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയിൽ പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭർത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....